SEARCH


Mecheri Chamundi Theyyam - മേച്ചേരി ചാമുണ്ഡി തെയ്യം

 Mecheri Chamundi Theyyam -  മേച്ചേരി ചാമുണ്ഡി തെയ്യം
തെയ്യം ഐതീഹ്യം/THEYYAM LEGEND


Mecheri Chamundi Theyyam - മേച്ചേരി ചാമുണ്ഡി തെയ്യം

കല്ലങ്കര ചാമുണ്ഡിയുടെ മകൾ എന്ന സങ്കൽപ്പത്തിലാണ് മേച്ചേരി ചാമുണ്ഡിയുടെ (രക്തബീജേശ്വരി) ഉത്ഭവം. .ക്രോധവതി എന്ന അസുരന്റെ മകനാണ് രക്തബീജാസുരൻ.ശുംഭ നിശുംഭന്മാരുമായി യുദ്ധം ചെയ്യുന്ന സമയത്ത് രക്ത ബീജാസുരൻ ചണ്ഡികാ ദേവിയോട് ഏറ്റുമുട്ടി ഓരോ തുള്ളി ചോരയിൽ നിന്നും അനേകം അസുരന്മാർ ഉണ്ടായി.എന്തു ചെയ്യേണ്ടു അറിയാതെ ക്രോധം കൊണ്ട് ജ്വലിച്ച ദേവിയുടെ നെറ്റിത്തടത്തിൽ നിന്ന് നാവു പുറത്ത് ചാഞ്ചാടിക്കൊണ്ടിരിക്കുന്ന വികൃതമായ കറുത്ത മുഖത്തോടു കൂടിയ രൂപം പുറത്തേക്ക് വന്നു, രക്തബീജാസുരന്റെ ഒരു തുള്ളി രക്തം പോലും ഭൂമിയിൽ വീഴാതെ കുടിച്ചു വറ്റിച്ചത് കൊണ്ടാണ് രക്തബീജേശ്വരി അഥവാ രക്ത ചാമുണ്ഡി എന്ന പേരുണ്ടായത്. രക്ത ചാമുണ്ഡിയുടെ ചെറിയ ഒരു രൂപ ഭാവമാണ് മേച്ചേരി ചാമുണ്ഡി.മേച്ചേരി വീട്ടിൽ നിന്നും വന്ന ദേവിയാണിത്

ഈ തെയ്യത്തെ / കാവിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ നിങ്ങൾക്ക് അറിയുമെങ്കിൽ ഞങ്ങക്ക് അയച്ചു തരികയാണെകിൽ ഇവിടെ ചേർക്കുന്നതായിരിക്കും

വിശ്വാസപരമായ ഐതീഹ്യത്തോടപ്പം ഓരോ തെയ്യങ്ങൾക്കും അവയുടെ ആരംഭകാലം മുതൽ പിന്നീട് പല കാവുകളിലും തറവാടുകളിലും എത്തിയതുമായി നിരവധി വിവരണങ്ങൾ ഉണ്ടാകാം, വരും തലമുറക്ക് ഉപയോഗപ്പെടും വിധം ഇവയെ വസ്തുതാപരമായി രേഖപ്പെടുത്തുക എന്നതാണ് ഞങ്ങളുടെ ഉദ്ദേശം.

www.theyyamritual.com





ഈ പേജുമായ് ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഞങ്ങൾക്ക് അയച്ചുതരുവാൻ താല്പര്യമുണ്ടെങ്കിൽ അറിയിക്കുക

9526805283 / 9495074848